Am gonna tell you a sad story... HEY ... I said SAD... You know? Come
to the mood then, wen i say its SAD, u better be prepared with hand
kerchief and stuff to soak it up in tears when the story ends ... And
never laugh, it'll spoil the grim and gravely mood required for the
story...
Here we goes then...
One day, its not any other day, for its today ((12/03/2010)),is an off day for me...
I got up late, took a shower, put on a jeans (not to mention unwashed
for a long and to be washed today !), had break fast and went out into
the great Bangalore city...
My plans were simple, go to ATM, browse Internet in some net cafe,
get my hair cut, have a good lunch and come back...
I was watching all the sign boards carefully, for the fear of getting
lost in the city! And the name 'Internet parlour' did not fail to
escape my glance... The shop seemed deserted, and i wasn't getting a
warm response from the guy sitting in the cash counter... As i got in,
he eyed me with his brows raised in a questioning manner... He said
"no power" in a hostile tone,just before the last syllable of the
word "Internet" escaped from me... He said " one hour " , in response
to my query.
I came out cursing the power, electricity department, but i couldn't
extend the cursing to higher level like central government and society
as a bike drag my attention.. It was a normal pulsar 180 driven by a
normal "not so good looking" b'lore lad, but behind him was a
"flower"... Enjoying the sight and sighing i started thinking what
would i do to kill an hour! ATM was nearby, and haircutting saloon was
yet to be discovered in the jungle of shops... ATM, could've been
waited, had i found a saloon sooner, for I'd Rs100 left with me...and
that would suffice for all my plans for the day. But i went to the ATM
first. Then i saw a normal non ac saloon nearby, and i don't know how i
missed it in the first place ... I was wondering why these idiots don't
start an ac saloon, because , as i knew from Chennai, isn't gonna be much
expensive... There wasn't anyone in the saloon. A short man who was
standing near by beamed at me and asked me to get in as i teetered on
the threshold. Both back and front mirrors were fixed at the same
level making it impossible to view the back of my head... I thought
why these Bangalore idiots don't have commonsense, at least to fix
mirrors in a barbershop!
He did not ask my suggestions and i was at sea thinking which
language to use! Finally i found my refuge in Tamil to tell him how i
wanted him to cut it. To my astonishment, he responded in English! And
i thought "country Chennai barbers, when are you gonna be globalised!"
After the cutting was over he started massaging my head... It was good
and i thought " Chennai barbers, see how professional this b'lore
barbers are!"... He said " NO"... And he wasn't done yet while i tried
to get up... He made some adjustments in the chair, that made me feel
like laying on a "dentist's chair"... He gently massaged my face...
Thought he was about to do the normal finishing works in the side &
back of head with blade... I closed my eyes as the massaging got
faster, fearing his fingers might get into my eyes! He applied the
shaving foam, taking advantage on my perplexed state after the
massage, even without asking me, if i need a shave... I didn't resist,
but thought let him do it to hell with it, and i thought " Chennai &
kerala barbers, did u see how he forced a shave on a customer and how
the customer become irresistibly persuaded to accept it through a
simple massage!! When are you gonna improve!!"
After shaving he wiped out all the remaining froth with a
tissue,applied some intense after- shave lotion, that surprised me and
watered my eyes! Then he started massaging my hair again... He asked
me "oil?" and he poured about 100ml (slightly exaggerated !!) of
navaratna thel , from a big bottle, when i nodded
in agreement!!! Following the most rough massage of my head I'd ever
experienced! My head was swaying with the force of massage! He reached
the back of my neck and continued massaging in violent moves &
beast-like force ... Amidst the merciless massaging, i closed my eyes
and thought again... " country barbers of Chennai & kerala, do you see
this? can you match this?"
He cleaned gently the oil, that started flowing to my forhead with a tissue.
Then he asked me to free my neck, and twitched my neck both both ways
as if trying to pull it out, and i heard something cracking inside!!
He did the same with my ears and something cracked again.
And i could see my eyes staring from the mirror at me in disbelief
and almost horror-struck!!!I examined if i could still hear with both
the ears and move my neck. And then i saw some other eyes as well, of
those waiting for their turn, gazing in amusement! Then he said, he'll
do facial as well... But this time i refused to fall prey to his
tantalising offer and crude skills!! He said "next time", and i
nodded.
He asked me to wait, and brought a mirror and show me as if to prove
how skillfully he did his job with the back & side of my head.
Again i thought with contempt "barbers of Chennai & kerala...pity you!!!"
Raising from the seat,
I asked "how much",
i was taken aback when he said with a smile "170"...
I raised my brows quizzically at him to repeat (SAY WHAT!!!) and i
feared my mouth was open and eyes were about to protrude out from
their socket..
He repeated with the same smile (meaning "its just...") "170" .
It was then i felt the world around me was spinning, and i forgot to
notice the expression on my face in the mirror!
I came out cursing the barbers of Bangalore with all the strongest
possible swear-words i knew.... Wondering what would I've done had i
gone in the saloon with just Rs 100, and thanking god for leading me
first to ATM!
And thus, the story...
Friday, June 10, 2011
Tuesday, June 7, 2011
ഓര്‍മ്മകളിലെ മധുരമഴ
മുറ്റത്ത് കാലവര്‍ഷം തിമിര്‍ക്കുന്നു .ഒരു കൊഴുപ്പിനു കിടിലന്‍ ഇടിമിന്നലും .ഒരുപാട് കാലത്തിനു ശേഷമാണു ഞാന്‍ കാലവര്‍ഷം നേരിട്ട് കാണുന്നത് .ജിതിനിന്റെ വീട്ടില്‍ നിന്ന് കപ്പയും മീനും ചമ്മന്തിയും കഴിച്ചു വയറു നിറഞ്ഞു ഇരിക്കുമ്പോള്‍ അകലങ്ങളില്‍ ഇടിമിന്നല്‍ മുരളാന്‍ തുടങ്ങി .മാനം ഇരുണ്ടു തുടങ്ങി.ഒടുവില്‍ ചോറ് കഴിഞ്ഞു വരാന്തയില്‍ ഇരിക്കുമ്പോള്‍ നീണ്ട ഒരു ആരവത്തിനോടുവില്‍ മഴയെത്തി .മഴ നോക്കി നിന്ന് മനസുനിറഞ്ഞു.ഒരു മിന്നലിന്റെ ഫ്ലാഷില്‍ ഓര്‍മ്മകള്‍ ബാക്കിലേക്ക് .
ഞാന്‍ പഠിച്ച ചേലക്കാട് എല്‍ പി സ്കൂളില്‍ കുറച്ചു ഭാഗം ഓല മേഞ്ഞതായിരുന്നു.മഴ കനക്കുമ്പോള്‍ ചോര്‍ച്ചയും പതിവായിരുന്നു.ഓടു പാകിയ മേല്‍ക്കൂരയുള്ള ഇടമാനെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമില്ല.ചുവരുകള്‍ ഒന്നും ഇല്ലാത്ത കെട്ടിടമായിരുന്നതുകൊണ്ട് കാറ്റിനു മഴയെ ക്ലാസ്സിലേക്ക് കൊണ്ടുവരാന്‍ പ്രയാസമുണ്ടായിരുന്നില്ല.അതുകൊണ്ട് ആകാശത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി സൂര്യനെ മൂടിക്കെട്ടി ശ്വാസം മുട്ടിക്കുന്ന മധ്യാഹ്നങ്ങളില്‍ "ലോങ്ങ് ബെല്‍ " അടിച്ചു ക്ലാസ്സ് വിടുന്നതായിരുന്നു പതിവ്.
മിക്കവാറും നടന്നു വീട്ടിലെതുന്നതിനുമുന്പു മഴ പെയ്യും.നാട്ടുവഴികളിലെ ഒഴുക്ക് വെള്ളത്തിലും കുഞ്ഞു കുഴികളില്‍ കെട്ടിനില്‍ക്കുന്ന അഴുക്കു വെള്ളത്തിലും കളിച്ച് (കുളിച്ച് !!!), നോട്ടുപുസ്തകത്തില്‍ നിന്ന് കടലാസ്സ് പറിച്ചെടുത്തു തോണിയുണ്ടാക്കി ഒഴുക്കിയും, ഒരുകാല്‍ കൊണ്ട് ഉയര്‍ത്തിയ വെള്ളം മറുകാല്‍ കൊണ്ട് ചവിട്ടി തെറിപ്പിക്കുംബോഴുള്ള പടക്കം പോട്ടുന്നപോലുള്ള ശബ്ദമുണ്ടാക്കി മത്സരിച്ചും , നനഞ്ഞ കുട വട്ടം കറക്കി പരസ്പരം വെള്ളം തെറിപ്പിച്ചും, ഇടിമിന്നല്‍ വരുമ്പോള്‍ ഒന്നിച്ചു കൂകി വിളിച്ചു ധൈര്യം(?) ഉണ്ടാക്കിയും ,പിന്നെ നനഞ്ഞു കുതിര്‍ന്നു വീട്ടിലെത്തുമ്പോള്‍ അമ്മ ചീത്ത പറയുന്നതും, ചെളി പുരണ്ട കുപ്പായം കണ്ടു കലിപൂണ്ട് ഓടിച്ചുപിടിച്ചു മുറ്റത്തെ ചെമ്പരത്തി കമ്പൊടിച്ചു തല്ലനോങ്ങുന്നതും അച്ഛമ്മ ഇടയില്‍ കേറി "രക്ഷിക്കുന്നതും" ഓര്‍ത്തുപോകുന്നു.
പിന്നീട് നരിപ്പറ്റ യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ വേണു മാഷിന്റെ ക്ലാസ്സില്‍ ഒരു കാലവര്‍ഷ നാളില്‍ ഇടിമിന്നല്‍ കണ്ടു പേടിച്ച ഞങ്ങള്‍ കാലെടുത്തു ബെഞ്ചില്‍ വെച്ചപ്പോള്‍ മാഷ് കളിയാക്കിയതും അവിചാരിതമായി മറ്റൊരു ഗമണ്ടന്‍ മിന്നലും കാതടപ്പിക്കുന്ന ഇടി ശബ്ദവും വന്നപ്പോള്‍ മാഷ് ചാടി മേശമേല്‍ ഇരുന്നു വിളറിയ ഒരു ചിരി ചിരിച്ചതും ഓര്‍മ്മകളില്‍ ഇന്നും ചിരിമഴ പെയ്യിക്കുന്നു.
രാമര്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എന്ന ഞങ്ങളുടെ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് മഴയും പുഴയുമൊക്കെ രചനാമാത്സരങ്ങളില്‍ വിഷയങ്ങളായി വന്നതും മഴയ്ക്ക് ഭാവനയുടെ മേഖലകളില്‍ മറ്റൊരു തലം കൂടിയുണ്ടെന്ന് മനസിലാക്കുന്നതും.ശ്രുതിയെന്ന,സംസ്ഥാന യുവജനോത്സവത്തില്‍ കഥാരചനയ്ക്ക് സമ്മാനം വാങ്ങിയ മിടുക്കിയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിന്സിലാലെന്ന സഹപാഠിയുടെ കവിതകള്‍ക്ക് വിമര്‍ശനമെഴുതി നടന്ന ഭ്രാന്തന്‍ നാളുകള്‍....ഓര്‍മ്മകള്‍ ..കാലവര്‍ഷത്തിന്റെ മഴത്തുള്ളികള്‍ പോലെ മനസ്സിന്‍റെ ചില്ലുജാലകത്തില്‍ പറ്റിനില്‍ക്കുന്നു.കാലമെത്ര കഴിഞ്ഞാലും വീണ്ടുമൊരു ഇടവപ്പാതിയിലെ അമൃതവര്‍ഷനാളില്‍ ഒരു മിന്നല്‍ക്കൊടിയില്‍ വര്‍ണ്ണാഭമായി തെളിയുന്നു ഒളിമങ്ങാതെ ഓര്‍മ്മകളുടെ മഴവില്ല്......
ഇപ്പോള്‍ മഴ തോര്‍ന്നു. പുറത്തു കുട്ടികളുടെ കലപില ശബ്ദവുമായി സ്കൂള്‍ ബസുകള്‍ പോകുന്നു.ചലിക്കുന്ന ഇത്തരം ചില്ലുകൂട്ടിലിരുന്നു മഴകാണുന്ന ഇവരുടെയൊക്കെ ഭാവനകളിലെ മഴ എങ്ങനെയിരിക്കും !!!!
നിറഞ്ഞൊഴുകുന്ന തോടുകളില്‍ മീന്‍ പിടിച്ചും, വെള്ളം നിറഞ്ഞു കവിയുന്ന വയല്‍ വരമ്പുകളില്‍ അഭ്യാസം കാട്ടിയും ,വെള്ളം കുത്തിയൊഴുകുന്ന നാട്ടു വഴികളില്‍ കല്ലും മണ്ണും ഇലകളും കമ്പുകളും തടയണകള്‍ കെട്ടിയും അവിടെ വരുന്ന കുഞ്ഞു പരല്‍മീനുകളെ പിടിച്ചു ചോറ് കൊണ്ടുപോകുന്ന പാത്രത്തില്‍ കൊണ്ട് വന്നു വീട്ടിലെ കിണറില്‍ വളര്‍ത്തിയും , നീണ്ടു പരന്ന കല്ലുകള്‍ ചെരിച്ചു വെച്ച് വെള്ളച്ചാട്ടം ഉണ്ടാക്കിയും മഴക്കാലം ഒരു ഉത്സവമാക്കി ഞങ്ങള്‍ നടന്നു പോയിരുന്ന വഴികളില്‍ ഇപ്പോഴും കാണുമായിരിക്കും നനഞ്ഞ ഓര്‍മ്മകളുമായി കടലാസുതോണികള്‍..
Subscribe to:
Posts (Atom)